ലഖ്നോ: പെൺകുട്ടിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച നാലുപേർക്കെതിരെ കേസ്. യു.പിയിലെ പ്രയാഗ്രാജിലാണ് സംഭവം.
സംഭവത്തിൽ 11ാം ക്ലാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അറസ്റ്റിലായ 11ാം ക്ലാസുകാരനും മറ്റു മൂന്നുപേരും ചേർന്ന് സഹപാഠിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മർദ്ദിക്കുകയും വിഡിയോയിൽ പകർത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കുടുംബത്തെയും സഹോദരനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൂന്നുമണിക്കൂറിന് ശേഷമാണ് കൗമാരക്കാരനെ വിട്ടയച്ചതെന്നും കൗമാരക്കാരശന്‍റ അടുത്ത ബന്ധു മാതാപിതാക്കളോട് പറഞ്ഞു.
സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. മറ്റു മൂന്നുപേരും ഒളിവിലാണ്. പെൺകുട്ടിയെ ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രമത്തിന് കാരണമെന്നും പ്രയാഗ്രാജ് പൊലീസ് സൂപ്രണ്ട് ദിനേശ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.