12-ാം ക്ലാസുകാർക്ക് നൽകിയത് 11-ാം ക്ലാസിന്റെ ചോദ്യപേപ്പർ! പരീക്ഷ മൊത്തം മാറ്റിവെക്കേണ്ടിവന്നു...

ശ്രീനഗർ: 12-ാം ക്ലാസിലെ പരീക്ഷക്ക് വിദ്യാർഥികൾക്ക് നൽകിയത് 11-ാം ക്ലാസിന്റെ ചോദ്യപേപ്പർ. അറിയാതെ സംഭവിച്ച പിഴവാണെങ്കിലും ഇതുകാരണം പരീക്ഷ മുഴുവനായി മാറ്റിവെക്കേണ്ടിവന്നു. ജമ്മു കശ്മീരിലാണ് പ്ലസ് ടു വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് പരീക്ഷ മാറ്റിവെച്ചത്.

പ്ലസ് ടു വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന്റെ ചോദ്യപേപ്പറുകളാണ് മാറി നൽകിയത്. തുടർന്ന് ജമ്മു കശ്മീർ ബോർഡ് ഓഫ് എഡ്യൂക്കേഷൻ പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പ്ലസ് വൺ ഫിസിക്കൽ എഡ്യുക്കേഷന്റെ ചോദ്യപേപ്പറുകളാണ് പ്ലസ് ടുകാർക്ക് മാറി നൽകിയത്. ഇതോടെയാണ് പ്ലസ് ടു പരീക്ഷ മാറ്റിവെക്കേണ്ടിവന്നത്.

പാക്കേജിങ്ങിലെ പിഴവാണ് ഇതിനു കാരണമെന്ന് അധികൃതർ പറഞ്ഞു. അബദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്ലസ് വണ്ണിന്റെ ഫിസിക്കൽ എഡ്യൂക്കേഷൻ പരീക്ഷയും റദ്ദാക്കിയിട്ടുണ്ട്. പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - Class 12th students get question papers of Class 11th at jammu kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.