ലഖ്നോ: ഉത്തർപ്രദേശിൽ രോഗിയെ ശസ്ത്രക്രിയ ചെയ്ത വ്യാജ ഡോക്ടർ അറസ്റ്റിൽ. ശാമ്ലി ജില്ലയിലെ ആര്യൻ ആശുപത്രി ഉടമയായ നർദേവ് സിങ്ങാണ് പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നർദേവ് രോഗിയെ ശസ്ത്രക്രിയ ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ഇയാളും ഒരു വനിതാ നഴ്സും ചേർന്നായിരുന്നു ശാസ്ത്ര ക്രിയ നടത്തിയത്. നഴ്സ് അനസ്തേഷ്യ നൽകിയതിന് ശേഷം നർദേവ് ഒാപറേഷൻ നടത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സംഭവം ശ്രദ്ധയിൽ പെട്ട ജില്ലാ ചീഫ് മെഡിക്കൽ ഒാഫീസർ അശോക് കുമാർ ആശുപത്രി സീൽ ചെയ്തു. നർദേവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
ജനങ്ങളെ കാണിക്കാൻ വേണ്ടി മാത്രം നർദേവ് ആശുപത്രിയിൽ നേരത്തെ ഡോക്ടർമാരെ നിയമിച്ചിരുന്നു. വൈകാതെ അവരെ പിരിച്ചുവിട്ട് എട്ടാം ക്ലാസ് പാസായ നർദേവ് ചികിത്സ ആരംഭിക്കുകയായിരുന്നുവെന്ന് ശമ്ലി എസ്.പി ദിനേഷ് കുമാർ വ്യക്തമാക്കി. അനസ്തേഷ്യ നൽകാൻ യോഗ്യതയുള്ളയാളെ ആശുപത്രിയിൽ നിയമിച്ചിരുന്നില്ല.
ഇത് മൂന്നാം തവണയാണ് നർദേവിെൻറ ആശുപത്രി അടച്ചുപൂട്ടുന്നത്. ഒാരോ തവണയും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് ഇയാൾ വീണ്ടും ആശുപത്രി തുറക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.