സി.എം. ഇബ്രാഹിം ജെ.ഡി.എസ് കർണാടക അധ്യക്ഷ സ്ഥാനം രാജിവച്ചു

ബംഗളൂരു: ജെ.ഡി.എസ് കർണാടക അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിർന്ന നേതാവ് സി.എം. ഇബ്രാഹിം രാജിവച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് രാജി. തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്ന് സി.എം. ഇബ്രാഹിം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്ക് രാജിക്കത്ത് കൈമാറിയിരുന്നെന്ന് സി.എം. ഇബ്രാഹിം പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സി.എം. ഇബ്രാഹിം പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. നേരത്തെ, ജെ.ഡി.എസിൽ നിന്ന് രാജിവെച്ച് കോ​ൺ​ഗ്ര​സിൽ ചേർന്ന ഇ​ബ്രാ​ഹിം പാർട്ടിയിൽ താ​ൻ ത​ഴ​യ​പ്പെ​ടു​ന്നു എ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാണ് രാ​ജി​വെ​ച്ച് വീണ്ടും​ ജെ.​ഡി.എ​സി​ൽ ചേ​ർ​ന്ന​ത്.

കോൺഗ്രസിന്‍റെ മുൻ സഖ്യകക്ഷിയായ ജെ.ഡി.എസ് ഇക്കുറി തനിച്ചാണ് മത്സരിച്ചത്. എന്നാൽ, വെറും 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. നിർണായക സീറ്റുകൾ നേടി സ്വാധീനശക്തിയാകാമെന്ന മോഹങ്ങളും ഇതോടെ ഇല്ലാതായി. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റാണ് ലഭിച്ചത്. 

Tags:    
News Summary - CM Ibrahim resigns as JDS state president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.