യു.എ.യിലെ ഇന്ത്യക്കാരുടെ മോചനം: സുഷമക്ക്​ മുഖ്യമന്ത്രിയുടെ കത്ത്

തിരുവന്തപുരം: യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

 സിവില്‍ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ധാരാളം നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും വിദേശ മന്ത്രാലയത്തിനും ലഭിക്കുന്നുണ്ട്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമി സപ്തംബര്‍ 24 മുതല്‍ 26 വരെ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഷാര്‍ജ ജയിലില്‍ കഴിയുന്നവരെ മനുഷ്യത്വപരമായ പരിഗണന നല്‍കി മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 149 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഉടന്‍ തന്നെ ഉത്തരവിടുകയുണ്ടായി.

ഈ സാഹചര്യം കണക്കിലെടുത്ത് യു.എ.ഇയിലെ മറ്റു എമിറേറ്റുകളുമായി ഇന്ത്യാഗവണ്‍മെന്‍റ് ബന്ധപ്പെടുകയാണെങ്കില്‍ ഒരുപാട് ഇന്ത്യക്കാര്‍ക്ക് മോചനം ലഭിച്ചേക്കും. യു.എ.ഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

Tags:    
News Summary - CM Send Letter to Sushama for Realese of Indian Accused In Emirates - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.