മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ മന്ത്രിസഭ യോഗം വിളിച്ചു; ഷിൻഡെയുടെ നേതൃത്വത്തിൽ വിമതരും യോഗം ചേരും

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മന്ത്രിസഭ യോഗം വിളിച്ചു. ഇന്ന് ഉച്ചക്ക് 2.30നാണ് യോഗം. ഔദ്യോഗിക പക്ഷത്ത് നാലു മന്ത്രിമാർ മാത്രമേ അവശേഷിക്കുന്നുള്ളൂ. എട്ടു ശിവസേന മന്ത്രിമാർ വിമതപക്ഷത്തെത്തിയിരുന്നു.

അതിനിടെ, ഇന്ന് ഉച്ചക്കു ശേഷം ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമതരും യോഗം ചേരുന്നുണ്ട്. യോഗത്തിൽ സുപ്രധാന തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിമത എം.എൽ.എമാർ പാർട്ടിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളെ അറിയിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്ന് ഇ.ഡി ഓഫിസിൽ ഹാജരാകുന്നുണ്ട്. അഴിമതിക്കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നു കാണിച്ച് ഇ.ഡി കഴിഞ്ഞ ദിവസം റാവുത്തിന് നോട്ടീസ് അയച്ചിരുന്നു. ഹാജരാകുന്നതിന് റാവുത്ത് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കയാണ്.

പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ രാഷ്​ട്രീയ പ്രതിസന്ധി നിയമപോരാട്ടത്തിലെത്തി നിൽക്കയാണ്. പാർട്ടിയിൽ നിന്ന് അയോഗ്യരാക്കുന്നതിനെതിരെ വിമതർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അയോഗ്യരാക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിന് വിശദീകരണം നൽകാൻ സുപ്രീംകോടതി വിമതർക്ക് സമയം നീട്ടിനൽകിയിരുന്നു.

Tags:    
News Summary - CM Uddhav Thackeray to chair a cabinet meeting this afternoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.