ലക്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ച് സംഘപരിവാർ നടത്തിയ കലാപത്തിലും കൊലപാതകത്തിലും മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാത്രി നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പശു കശാപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് നിർദേശിച്ചു. എന്നാൽ പൊലീസ് ഇൻസ്പെക്ടർ സുബോധ് സിങ്ങിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ യോഗി ആദിത്യനാഥ് തയാറായില്ല.
സുബോധ് സിങ്ങിെൻറ കുടുംബത്തെ സന്ദർശിക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രിയിൽ നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. യോഗത്തിനിടെ സുബോധ് സിങ്ങിെൻറ കൊലപാതകത്തെ കുറിച്ച് ഒരു വാക്ക് പോലും യോഗി സംസാരിച്ചില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കലാപവും പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിെൻറ കൊലപാതകവും ആസൂത്രിതമാണെന്നും സംഭവത്തിൽ നേരിേട്ടാ അല്ലാതെയോ പങ്കുള്ളവരെ ഉടൻ പിടികൂടുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അവിനിഷ് അശ്വതി പറഞ്ഞു. ബുലന്ദ് ശഹർ കലാപത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പശു കശാപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടിക്കും മുഖ്യമന്ത്രി നിർദേശം നൽകിയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.