കോയമ്പത്തൂരിൽ വാഹനാപകടം: ആറു മരണം

ചെന്നൈ:  ബസ്​ കാത്തിരിപ്പു​ കേന്ദ്രത്തി​േലക്ക്​ കാർ പാഞ്ഞുകയറി ആറുപേർ മരിച്ചു. ബുധനാഴ്​ച രാവിലെ പത്തരയോടെ കോയമ്പത്തൂർ സുന്ദരാപുരം അയ്യർ ആശുപത്രിക്ക്​ സമീപമാണ്​ സംഭവം.  അമിതവേഗമാണ്​ അപകടമുണ്ടാക്കിയത്​​. ബസ്​ കാത്തുനിന്നവരെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്തിയിട്ട ഒാ​േട്ടായിലും വൈദ്യുതി പോസ്​റ്റിലുമിടിച്ചു. ഒരു പൂക്കട കൂടി തകർത്താണ്​ നിന്നത്​.  ആറുപേരും സംഭവസ്​ഥലത്ത്​ മരിച്ചു. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ ഹംസവേണി(35), സുഭാഷിണി(20), ശ്രീരംഗദാസ്​(65), സോമു(55), സുരേഷ്​(43), കുപ്പമ്മാൾ(60) എന്നിവരാണ്​ മരിച്ചത്​.

 

സുഭാഷിണി ബി.എസ്​സി വിദ്യാർഥിനിയാണ്​. പൂക്കടക്കാരിയാണ്​ ഹംസവേണി. നഗരത്തിലെ പ്രമുഖ സ്വകാര്യ കോളജ്​ ഉടമയുടെ കാറാണ്​ അപകടത്തിൽപ്പെട്ടത്​. ഒാടി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ​ കൂനൂർ ജഗദീശനെ(35) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പരിക്കേറ്റ നാലുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഗദീശ​​​​െൻറ പേരിൽ പോത്തന്നൂർ പൊലീസ്​ കേസെടുത്തു.  ഇയാളെ റിമാൻഡ്​ ചെയ്​തു. 

 

Tags:    
News Summary - Coimbatore: Speeding Audi car rams into bus stop, six killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.