ഇതു സിനിമ സ്​റ്റൈൽ കൊലപാതകാസൂത്രണം; പകച്ച്​ ജയിൽ അധികൃതർ

ന്യൂഡൽഹി: ആറു വർഷം മുമ്പ്​ സ​ഹോദരിയെ ബലാത്സംഗം ചെയ്​ത കേസിലെ പ്രതിയെ തിഹാർ ജയിലിൽ സഹോദരൻ കുത്തിക്കൊന്ന സംഭവം സിനിമ​​​യെ വെല്ലുന്ന ആസൂത്രണത്തിനൊടുവിൽ. 

ഇന്ത്യയിലെ ഏറ്റവും സുരക്ഷയുള്ള തിഹാർ ജയിലിലെ അധികൃതരുടെ കണ്ണുവെട്ടിച്ച്​ വൈരാഗ്യം തീർത്ത പ്രതി കൃത്യം നിർവഹിച്ചതെ​ങ്ങനെയെന്നാണ്​ ജയിൽ വകുപ്പിലെ ഉന്നത തലത്തിലുള്ളവർ തലപുകഞ്ഞ്​ ആലോചിക്കുന്നത്​. 

സംഭവത്തിൽ ജയിൽ സുരക്ഷ ജീവനക്കാർക്ക്​ വീഴ്​ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്​. പ്രതികളെ വിവിധ സെല്ലുകളിലേക്ക്​ മാറ്റു​േമ്പാഴുള്ള മാനദണ്ഡങ്ങൾ പുനപരിശോധിക്കാനും ഒരുങ്ങുകയാണ്​ പൊലീസും ജയിൽ അധികൃതരും​. 

ചുരുളഴിച്ചത്​ ചോദ്യംചെയ്യലിൽ

ബുധനാഴ്​ചയാണ്​ 21 കാരനായ സാക്കിർ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്​ത കുറ്റത്തിന്​​ ശിക്ഷ അനുവഭവിച്ചു വന്ന​ മുഹമ്മദ്​ മെഹ്​താബിനെ(27) തിഹാർ ജയിലിൽ കുത്തിക്കൊന്നത്​. 

സാധാരണ സംഭവിക്കുന്നപോലെ പ്രതികളുടെ തമ്മിലടിയിൽ നടന്ന മരണമെന്ന്​ അധികൃതർ ആദ്യം കരുതിയെങ്കിലും പിന്നീടാണ്​ സംഭവത്തിനു പിന്നിലെ ചുരുളഴിയുന്നത്​. 

ജയിൽ വാർഡന്മാരുടെ കണ്ണിൽ പെടാതെ സൂക്ഷിച്ച ഇരുമ്പ്​ ദണ്ഡുകൊണ്ട്​ മെഹ്​താബി​​െൻറ വയറിനും കഴുത്തിനും കുത്തിയാണ്​ സാക്കിർ കൃത്യം നിർവഹിക്കുന്നത്​. മറ്റു തടവുകാർ ശബ്​ദമുണ്ടാക്കിയതോടെ ഓടിയെത്തിയ ജയിൽ അധികൃതർ ചികിത്സ നൽകിയെങ്കിലും ആഴത്തിലേറ്റ മുറിവുകാരണം പെ​ട്ടെന്ന്​ മരണം സംഭവിച്ചു. 
 
വൈരാഗ്യം മനസിൽ സൂക്ഷിച്ചത്​ വർഷങ്ങളോളം

2014ലാണ്​ സാകിറി​​െൻറ പ്രായപൂർത്തിയാകാത്ത സഹോദരിയെ മെഹ്​താബ്​ ബലാത്സംഗം ചെയ്​തത്​. പെൺകുട്ടി ഇതിനു പിന്നാലെ ആത്​മഹത്യ ചെയ്യുകയും ചെയ്​തിരുന്നു. 

സ്വന്തം സഹോദരി​യുടെ മരണത്തിന്​ കാരണമായ പ്രതിക്ക്​ പക്ഷേ, ബലാത്സംഗത്തിനുള്ള ശിക്ഷമാത്രമാണ്​ ലഭിച്ചത്​. അന്നു തൊ​ട്ടെ പ്രതിയോടുള്ള വൈരാഗ്യം സാക്കിർ മനസിൽ സൂക്ഷിച്ചു. ജയിൽ നടപടിക്രമങ്ങളും ശിക്ഷാ രീതികളും പഠിച്ചു മനസിലാക്കിയ സാക്കിർ തക്ക സമയത്തിനായി ഒരുങ്ങി. 

പ്രായപൂർത്തിയായാൽ മാത്രമെ തിഹാർ ജയിലിലേക്കെത്തൂവെന്ന്​ മനസിലാക്കിയ സാക്കിർ അതിനായി കാത്തു നിന്നു. ഒടുവിൽ, 2018ലാണ്​ ജയിലിലേക്ക്​ എത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്​. നഗരത്തിൽ ഒരാളുടെ അടിച്ചു വീഴ്​ത്തി പണം അപഹരിക്കാൻ ശ്രമിച്ചതിന്​ സാക്കിർ പിടിയിലായി. വിചാരണക്കൊടുവിൽ തിഹാർ ജയിലെത്തി. 


ആസൂത്രണങ്ങൾ പലത്​

തിഹാർ ജയിലിലെത്തിയതിനു പിന്നാലെ ത​​െൻറ ലക്ഷ്യത്തിലേക്കടുക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്​. അതിന്​ മാസങ്ങളോളം കാത്തിരുന്നു. അഞ്ചാം നമ്പർ സെല്ലിലായിരുന്നു സാക്കിർ. മെഹ്​താബ്​ ആക​ട്ടെ എട്ടാം നമ്പർ സെല്ലിലും. കാര്യങ്ങൾ നിരീക്ഷിച്ച്​ കുറച്ച്​ ദിവസങ്ങൾക്കകം സ്വന്തം സെല്ലിലെ സഹതടവുകാരനുമായി സാക്കിർ വഴക്കിട്ട്​ സ്വയം മുറിവേൽപിച്ചു. ഇതോടെ ജയിൽ വാഡൻ ഇടപെട്ട്​ സാക്കി​റിനെ എട്ടാം നമ്പർ സെല്ലിലേക്ക്​ മാറ്റി. ത​​െൻറ ഉ​ദ്ദേശം ഒട്ടും പുറത്തു കാണിക്കാതെ മെഹ്​താബിനൊപ്പം സാക്കിർ ദിവസങ്ങളോളം കഴിഞ്ഞു.

പിന്നീട്​ വക വരുത്താൻ ആയുധത്തിനായുള്ള അന്വേഷണമായിരുന്നു. പാചകപ്പുരയിൽ നിന്നോ മറ്റോ വൈകാതെ ഒരു ഇരുമ്പ്​ ദണ്ഡും ഒപ്പിച്ചു. ജയിലർമാരുടെ ഇൻ​സ്​പെക്ഷനിൽ പെടാതിരിക്കാൻ ആയുധം പലയിടങ്ങളിലായി ഒളിപ്പിച്ചു. ഒടുവിൽ പ്രാർഥന കഴിഞ്ഞു മടങ്ങുന്ന സമയത്ത്​ സെല്ലിലേക്ക്​ എത്തിയ ഉടനെ സാക്കിർ മെഹ്​താബിനെ കുത്തിവീഴ്​ത്തി. സാക്കിറി​​െൻറ ആസുത്രണം അറിഞ്ഞ സഹ തടവുകാരും ജയിൽ അധികൃതരും സംഭവം കേട്ട്​ പകച്ചുപോയി. തിഹാർ ജയിലിലെ അധികാരികൾക്ക്​ സാക്കിറി​​െൻറ നീക്കത്തിൽ പങ്ക​ുണ്ടോയെന്നും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. 

Tags:    
News Summary - In cold blood: Murder planned and executed in Tihar jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.