ഹൈദരാബാദ്: കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിെൻറ ഭാര്യയെ ഡെപ്യൂട്ടി കലക്ടറായി നിയമിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു സന്തോഷി ബാബുവിന് നിയമന കത്ത് കൈമാറി. സന്തോഷിക്കും കുടുംബത്തിനും വാഗ്ദാനം ചെയ്ത വീടിെൻറ രേഖകൾ കലക്ടർ ശ്വേത മൊഹന്തി സന്തോഷിക്ക് കൈമാറി.
സന്തോഷിക്ക് ജോലികാര്യങ്ങളിൽ പരിശീലനം നൽകുന്നതിനായി സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു. നേരത്തേ കുടുംബത്തിന് സാമ്പത്തിക സഹായമായി അഞ്ചുകോടി രൂപ നൽകിയിരുന്നു. സംസ്ഥാന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണ് സന്തോഷി മടങ്ങിയത്.
ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലുണ്ടായ ചൈനീസ് ആക്രമണത്തിൽ കേണൽ സന്തോഷ് ബാബു ഉൾപ്പെടെ 20 സൈനികർ വീരമൃത്യു വരിക്കുകയായിരുന്നു. 39 കാരനായ സന്തോഷ് ബാബുവിന് നാലുവയസായ മകനും എട്ടുവയസുകാരിയായ മകളുമാണുള്ളത്. ബിഹാർ റെജിമെൻറിലെ കമാൻഡിങ് ഓഫിസറായിരുന്ന ഇദ്ദേഹം 2004 ലാണ് ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.