ന്യൂഡൽഹി: കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികളുടെ കല്യാണ ആഘോഷത്തിൽ വില്ലനായി കളർ ബോംബ്. ബംഗളൂരുവിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ കളർ ബോംബ് പൊട്ടിയതിനെ തുടർന്ന് വധുവിന് പൊള്ളലേൽക്കുകയായിരുന്നു.
വിവാഹത്തിനായി ഇന്ത്യയിലെത്തിയ വിക്കി, പിയ ദമ്പതികൾക്കാണ് അപകടം സംഭവിച്ചത്. ഫോട്ടോ ഷൂട്ട് കൂടുതൽ ഭംഗിയാക്കാനായി ഇവർ കളർ ബോംബ് ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ കളർ ബോംബുകളിലൊന്നിന് പ്രശ്നമുണ്ടാവുകയും ഇത് വധു പിയയുടെ ശരീരത്തിൽ വന്ന് ഇടിക്കുകയായിരുന്നു.
വിവാഹ ദിവസം സംഭവിച്ച അപകടത്തിന്‍റെ വീഡിയോ ദമ്പതികൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ഇത്തരം സാധനങ്ങളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. വധുവിന്‍റെ പുറകിൽ പൊള്ളലേൽക്കുകയും മുടി കരിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. കൃത്യസമയത്തു തന്നെ ആശുപത്രിയിലെത്തി വേണ്ട ചികിത്സ സ്വീകരിച്ചതു കൊണ്ട് അപകടത്തിന്‍റെ തീവ്രത കുറയ്ക്കാൻ പറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.