ന്യൂഡല്‍ഹി: വിവിധ പാര്‍ട്ടിയിലെ എം.പിമാരെ ഉള്‍പ്പെടുത്തി പാര്‍ലമെന്റിന്റെ സുപ്രധാന സമിതികള്‍ പുനഃസംഘടിപ്പിച്ചു.24 സമിതികളാണ് പുനഃസംഘടിപ്പിച്ചത്. ബി.ജെ.പി. എം.പി. രാധാമോഹന്‍ സിങ് അധ്യക്ഷനായ പ്രതിരോധകാര്യസമിതിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അംഗമാകും. തിരുവനന്തപുരം എം.പി. ശശി തരൂര്‍ വിദേശകാര്യ സമിതയുടെ അധ്യക്ഷനാകും. ബി.ജെ.പി എംപിയായ അരുൺ ഗോവിൽ കമ്മിറ്റിയിൽ അംഗമാകും.
നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നുള്ള എം.പിയുമായ കങ്കണ റണാവത്ത് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റിയിൽ അംഗമാണ്. ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ വിമന്‍, എജ്യൂക്കേഷന്‍, യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് അഫയേഴ്‌സിന്റെ അധ്യക്ഷന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ദിഗ്‌വിജയ് സിങാണ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവാണ് ആരോഗ്യകാര്യ സമിതി അധ്യക്ഷൻ.
ലോക്‌സഭയിലെ ഏക എൻ.സി.പി അംഗമായ സുനിൽ താക്കറെ പ്രകൃതി വാതകം സംബന്ധിച്ച സമിതിയുടെ അധ്യക്ഷനാകും.
ബി.ജെ.പി നേതാവ് സി.എം രമേശ് റെയിൽവേ പാർലമെൻ്ററി കമ്മറ്റിയുടെയും മുൻ മന്ത്രി അനുരാഗ് താക്കൂർ കൽക്കരി, ഖനി, ഉരുക്ക് എന്നിവ സംബന്ധിച്ച പാർലമെൻ്ററി കമ്മറ്റിയുടെയും അധ്യക്ഷരാകും. കോൺഗ്രസ് നേതാക്കളായ ചരൺജിത് സിംഗ് ചന്നി, സപ്തഗിരി ഉലക എന്നിവർ യഥാക്രമം കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്കരണം, ഗ്രാമവികസനം, പഞ്ചായത്തീരാജ് എന്നീ സമിതികളുടെ അധ്യക്ഷരാകും
സമിതി നേതാക്കളുടെ പട്ടികയിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇല്ലാത്തതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.