ഷിംല: സാധാരണക്കാരനും വിമാനയാത്ര സാധ്യമാക്കുകെയന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിപ്രകാരം ഷിംല-ഡൽഹി റൂട്ടിലെ വിമാന സർവിസ് ഉദ്ഘാടനം െചയ്യുകയായിരുന്നു പ്രധാനമന്ത്രി. വിമാനയാത്ര ‘രാജ-മഹാരാജ’ വിഭാഗത്തിന് മാത്രമുള്ളതെല്ലന്നും മോദി പറഞ്ഞു. പുതിയ വിമാന സർവിസ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ്. ടാക്സിനിരക്കിനേക്കാൾ കുറഞ്ഞ തുകക്കും സമയത്തിലും ലക്ഷ്യസ്ഥാനത്തെത്താം. 42 സീറ്റുള്ള വിമാനമാണ് എയർഇന്ത്യയുെട ഉപകമ്പനിയായ അലയൻസ് എയർ പറത്തുന്നത്. കഡപ്പ-ഹൈദരാബാദ്, നാന്ദേഡ്- ഹൈദരാബാദ് റൂട്ടിലുള്ള സർവിസ് വിഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി ഉദ്ഘാടനം െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.