ഡെറാഡൂൺ (ഉത്തരാഖണ്ഡ്): വ്യത്യസ്ത മതവിഭാഗക്കാരായ കമിതാക്കൾ റെയിൽവേ സ്റ്റേഷനിൽ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിൽ സാമുദായിക സംഘർഷം. ഉത്തർ പ്രദേശിലെ ബദൗനിൽനിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് വ്യാഴാഴ്ച രാത്രി യുവാവിനെ തേടി റെയിൽവേ സ്റ്റേഷനിലെത്തിയത്.
ഇരുവരും സംസാരിക്കുന്നത് കണ്ട് ചിലർ ഇടപെടുകയും ഇരുവിഭാഗത്തിലെയും ആളുകൾ ഒരുമിച്ച് കൂടുകയുമായിരുന്നു. തർക്കത്തെ തുടർന്ന് ആളുകൾ പരസ്പരം കല്ലെറിയുകയും പാർക്ക് ചെയ്‌ത ട്രെയിനുകൾക്ക് കേടുപാടുകൾ വരുത്തുകയും ഏതാനും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്‌തതായി പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.
സംഘർഷം ഉണ്ടായതോടെ വൻ പൊലീസ് സംഘം എത്തുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഘർഷത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്. അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.