ഗുവാഹത്തി: കുടിവെള്ളത്തിന്‍റെ വിലയുമായി താരതമ്യം ചെയ്യുേമ്പാൾ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറവാണെന്ന് കേന്ദ്ര പെട്രോളിയം -പ്രകൃതി വാതക സഹമന്ത്രി രമേശ്വർ തേലി. ജനങ്ങൾക്ക് സൗജന്യ കോവിഡ് 19 പ്രതിരോധ വാക്സിൻ കുത്തിവെപ്പുകൾ നൽകാനാണ് കേന്ദ്രസർക്കാർ ഇന്ധനനികുതി ഇൗടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അസമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ്വർ തേലി.
പെട്രോളിന്‍റെ വില ഉയർന്നതല്ല, എന്നാൽ നികുതി ചുമത്തുന്നു. ഇത് അർഥമാക്കുന്നത് വിഭവങ്ങളുടെ ലഭ്യത വർധിപ്പിക്കണമെന്നാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസമിൽ വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) കുറവാണെന്നും മന്ത്രി കൂട്ടിേച്ചർത്തു.
'പെട്രോൾ വില അധികമല്ല. എന്നാൽ അതിൽ നികുതിയും അടങ്ങിയിരിക്കുന്നു. ഒരു കുപ്പി കുടിവെള്ളത്തിന്‍റെ വില ഇന്ധനവിലയേക്കാൾ ഉയർന്നതാണ്. പെട്രോളിന്‍റെ വില 40 രൂപ. അസം സർക്കാർ വാറ്റായി 28 രൂപ ചുമത്തുന്നു. പെട്രോളിയം മന്ത്രാലയം 30 രൂപയും ചുമത്തുന്നു. ഇതോടെ 98 രൂപയായി. എന്നാൽ നിങ്ങൾ ഹിമാലയൻ വെള്ളം കുടിച്ചിട്ടുണ്ടോ? ഒരു കുപ്പിവെള്ളത്തിന് 100 രൂപയാണ് വില. എണ്ണവിലയല്ല, വെള്ളത്തിന്‍റെ വിലയാണ് കൂടുതൽ' -മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ പിരിക്കുന്ന നികുതിയിൽ നിന്നാണ് ജനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകുന്നതിനുള്ള പണം കണ്ടെത്തുന്നതെന്നും മന്ത്രി പറഞ്ഞു. 'ഇന്ധനവില ഉയർന്നതല്ല, എന്നാൽ അതിൽ ഇൗടാക്കുന്ന നികുതിയും ഉൾപ്പെടുന്നു. നിങ്ങൾക്ക് സൗജന്യ വാക്സിൻ നൽകണം. പണം എവിടെനിന്ന് ലഭിക്കും. നിങ്ങൾ വാക്സിന് പണം നൽകിയിട്ടില്ല, എന്നാൽ ഇവ എവിടെനിന്നാണ് ലഭിച്ചത്?' -മന്ത്രി ചോദിച്ചു.
രാജസ്ഥാനിലാണ് പെട്രോളിന് ഏറ്റവും ഉയർന്ന വിലയെന്നും അവിടെ ചുമത്താവുന്ന പരമാവധി നികുതി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം ചുമത്തുകയാണെന്നും കുറ്റപ്പെടുത്തി. ഞങ്ങൾ നികുതി കുറച്ചാൽ പോലും രാജസ്ഥാൻ സംസ്ഥാന നികുതി കുറക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ധനവില ഉയർന്നുനിന്നാൽ ജനങ്ങൾ കേന്ദ്രത്തിനെ പഴിക്കുമെന്ന് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾ ചിന്തിക്കുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ടിൻസുകിയയിൽ ബി.ജെ.പി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.