ഡി.എൻ.എ പരിശോധനയുടെ റിപ്പോർട്ട്​ വെളിപ്പെടുത്തണമെന്ന്​ പരാതിക്കാരി; ബിനോയ്​ കോടിയേരിയുടെ പ്രതികരണം തേടി കോടതി

മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടത്തിയ ഡി.എൻ.എ പരിശോധനയുടെ റിപ്പോർട്ട്‌ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹരജിയിൽ ബോംബെ ഹൈകോടതി ബിനോയ്‌ കോടിയേരിയുടെ പ്രതികരണം തേടി. ഫെബ്രുവരി 10നകം മറുപടി നൽകാനാണ്​ ആവശ്യപ്പെട്ടിട്ടുള്ളത്​.

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ ബ​ലാ​ത്സം​ഗം, വ​ഞ്ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ചാ​ണ് മും​ബൈ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ന്‍റെ പി​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോം​ബെ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർന്നാണ്​ ബി​നോ​യ് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​യത്​.

കേ​സ്​ ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബി​നോ​യ്​ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. പ​രി​ശോ​ധ​ന​ഫ​ലം ഹൈ​കോ​ട​തി ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കേ​സി​ൽ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രായ വി​ചാ​ര​ണ ന​ട​പ​ടി​ നീ​ളു​കയാണ്​. കഴിഞ്ഞമാസം വ്യാ​പാ​ര ആ​വ​ശ്യ​ത്തി​ന് വി​ദേ​ശ​യാ​ത്ര​ക്ക്​ അ​നു​മ​തി തേ​ടി​യു​ള്ള ബി​നോ​യി​യു​ടെ അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച ദി​ൻ​ദോ​ഷി സെ​ഷ​ൻ​സ് കോ​ട​തി വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ ജൂ​ൺ മൂ​ന്നി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്​. ഫെ​ബ്രു​വ​രി 10 വ​രെ വി​ദേ​ശ​യാ​ത്ര​ക്ക്​ അ​നു​മ​തി തേ​ടിയാണ്​ ബി​നോ​യ്‌ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽകിയത്​.

Tags:    
News Summary - Complainant seeks disclosure of DNA test report; Court seeks response from Binoy Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.