ആരാധകരുമായി ബൂത്തിലെത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു; നടൻ വിജയ്ക്കെതിരെ പരാതി

ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകനായ ശെൽവമാണ് ചെന്നൈ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.

200ൽ അധികം ആരാധകരുമായി ബോളിങ് ബൂത്തിൽ കയറി പൊതുശല്യം സൃഷ്ടിച്ചതായും ബൂത്തിൽ വോട്ട് ചെയ്യാൻ കാത്തുനിന്നവരോട് അനാദരവ് കാണിച്ചതായും വരിയിൽ നിൽക്കാതെ പൊലീസിന്റെ സഹായത്തോടെ വോട്ട് ചെയ്തതായുമാണ് പരാതി.

ചെന്നൈ നീലാങ്കരയിലെ ഗവ. സ്കൂളിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. നടനെ കാണാനും മറ്റുമായി ആരാധകരും പാർട്ടി ഭാരവാഹികളും തടിച്ചു കൂടിയിരുന്നു. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും വെള്ളിയാഴ്ച ഒന്നാംഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

Tags:    
News Summary - Complaint registered against TVK president Vijay for violating election norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.