ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണോ ചന്ദ്ര ശേഖർ റാവുവിന് ദേശീയ കാഴ്ചപ്പാട് വരുന്നതെന്ന് ബി.ജെ.പി. ദേശീയ പാർട്ടികളുടെ പ്രകടനം വിലയിരുത്താതെ ആസന്നമായ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശ്രദ്ദ കേന്ദ്രീകരിക്കണമെന്നും ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുമായ ജി.കിഷൻ റെഡ്ഡി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടന പത്രിക പുറത്തിറക്കിയപ്പോൾ ദേശീയ പാർട്ടികളായ ബി.ജെ.പി, കോൺഗ്രസ് എന്നിവ പരാജയപ്പെട്ടെന്ന് കെ. ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് റെഡ്ഡി റാവുവിനെതിരെ രംഗത്തുവന്നത്.
'തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഇപ്പോൽ ദേശീയ പാർട്ടികളെക്കുറിച്ച് പ്രസ്താവന ഇറക്കുന്ന തിരക്കിലാണ്. അദ്ദേഹം ആസന്നമായ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പരിഹാസത്തോടെ റെഡ്ഡി പറഞ്ഞു.
'കഴിഞ്ഞ 6 വർഷത്തിനിടെ നിങ്ങൾ ഹൈദരാബാദ് നഗരത്തിനായി എന്തു ചെയ്തു. നിങ്ങൾ സമയമാകുമ്പോൾ ദേശീയ പ്രശ്‌നങ്ങളെക്കുറിച്ചും ദേശീയ പാർട്ടികളെക്കുറിച്ചും സംസാരിച്ചാൽ മതിയെന്നും കിഷൻ റെഡ്ഡി പറഞ്ഞു.
നേരത്തേ ബി.ജെ.പി വിരുദ്ധ മുന്നണി രൂപവത്കരിക്കാൻ ആഹ്വാനവുമായി ചന്ദ്രശേഖർ റാവു രംഗത്തെത്തിയതും ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധരായ നേതാക്കളെ പങ്കെടുപ്പിച്ച് ഡിസംബർ രണ്ടാം വാരം ഹൈദരാബാദിൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.