ന്യൂഡൽഹി: കോവിഡിെൻറ പേരിൽ റെയിൽവേ ഊറ്റിയത് നാലുകോടി മുതിർന്ന പൗരന്മാരുടെ കീശ. ടിക്കറ്റ് നിരക്കിലെ ഇളവ് ഒറ്റയടിക്ക് റദ്ദാക്കിയത് നാലുകോടി പേരെ ബാധിെച്ചന്ന് വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു. മധ്യപ്രദേശ് സ്വദേശിക്ക് നൽകിയ രേഖയിലാണ് ഈ കണക്കുകൾ.
2020 മാർച്ച് 22 മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് മുതിർന്ന പൗരന്മാർക്കുള്ള അവകാശങ്ങൾ റയിൽവേ കവർന്നത്. ഈ സമയത്ത് മാസങ്ങളോളം ട്രെയിൻ സർവിസ് നിർത്തിവെച്ചിരുന്നു. എല്ലാ ക്ലാസിലും 58 വയസ്സ് പിന്നിട്ട വനിതകൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനവും 60 കഴിഞ്ഞ പുരുഷന്മാർക്ക് 40 ശതമാനവും ഇളവുണ്ട്.
ഇതു റദ്ദാക്കണമെന്ന് പല െറയിൽവേ പരിഷ്കരണ കമ്മിറ്റികളും ശിപാർശ ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായി. എല്ലാവർക്കും എന്നത് മാറ്റി റിസർവേഷൻ ടിക്കറ്റുകൾക്ക് മാത്രമായി നിരക്കിളവ് നൽകുന്ന രീതി 2016 ജൂലൈ മുതൽ നടപ്പാക്കിയിരുന്നു.
ഗതാഗതം ഏറക്കുറെ സാധാരണമായ സാഹചര്യത്തിൽഇളവുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പലയിടത്തുനിന്നും ഉയർന്നുതുടങ്ങി. ഇതേ ആവശ്യം ഉന്നയിച്ച് മധുര എം.പി സുവെങ്കിടേശൻ റെയിൽവേ മന്ത്രിക്ക് ഒക്ടോബറിൽ കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.