ഗാന്ധിനഗർ: ഗുജറാത്തിൽ സർക്കാരുണ്ടാക്കാൻ സഹായിക്കുമെങ്കിൽ പാക് തീവ്രവാദി ഹാഫിസ് സെയ്ദിനെ പോലെയുള്ളവരെയും കോൺഗ്രസ് ക്ഷണിക്കുമെന്ന് ബി.ജെ.പി.
ജാതി രാഷ്ട്രിയമാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. അതിനവർ ഏതറ്റം വരെയും പോകും. വേണ്ടി വന്നാൽ ഹാഫിസ് സെയ്ദിനെ പോലുള്ളവരെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുമെന്നും ബി.ജെ.പി വക്താവും ഗുജറാത്ത് ഉപ മുഖ്യമന്ത്രിയുമായ നിതിൻ പട്ടേൽ പറഞ്ഞു.
1980കളിലെ ഖാം രീതികൾ (ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം ഉൾപ്പെടുന്ന) തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. ഗുജറാത്തിനെ ഭിന്നിപ്പിച്ച് ആളുകളുടെ പിന്തുണ നേടാനാണ് അവരുടെ ശ്രമമെന്നും പട്ടേൽ കുറ്റപ്പെടുത്തി.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യമാണ് ബി.ജെ.പി ഉയർത്തിപ്പിടിക്കുന്നതെങ്കിൽ ബ്രിട്ടീഷ് ഭരണകാലത്തെ ഭിന്നിപ്പിച്ച് ഭരിക്കലാണ് കോൺഗ്രസിന്‍റെ അജണ്ട. ജനങ്ങൾക്ക് കോൺഗ്രസിലുളള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു പിന്നാക്ക സമുദായങ്ങളുടെ നേതാവ് അൽപേഷ് താക്കൂറിനെ കോൺഗ്രസിൽ ഉൾപ്പെടുത്തിയത് ശക്തമായ നേതൃത്വം ഇല്ലാത്തതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.