ന്യൂഡൽഹി: കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ തലത്തിൽ പുതിയ ബദൽ വേണമെന്നും ആവശ്യപ്പെട്ട് എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ.
''കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയോ തകർന്നിരിക്കുകയോ ചെയ്തിരിക്കുന്നു. കോൺഗ്രസിന് നാഥനില്ല. ബി.ജെ.പിയിൽ അസംതൃപ്തിയുള്ളവർ കോൺഗ്രസിന് വോട്ട് ചെയ്യും. പക്ഷേ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയുമായി സഹകരിച്ച് സർക്കാറുണ്ടാക്കും. നമുക്ക് കോൺഗ്രസിന് പകരം ദേശീയ തലത്തിൽ പുതിയ ബദൽ വേണം'' -കെജ്രിവാൾ അഭിപ്രായപ്പെട്ടു.
ഡൽഹി സർക്കാർ ദീവാലി ലക്ഷ്മി പൂജ നടത്തുന്നത് മൃദുഹിന്ദുത്വമല്ലേ എന്ന ചോദ്യത്തിന് കെജ്രിവാളിെൻറ മറുപടി ഇങ്ങനെ : ''പൂജനടത്തുന്നതിന് ആളുകൾ എന്തിനാണ് എതിരുനിൽക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഭക്തി ഒരു നല്ല കാര്യമാണ്. നിങ്ങളുടെ ലിബറൽ സുഹൃത്തുക്കളോടും പൂജ നടത്താൻ പറയൂ. അവർക്കും നല്ല സമാധാനം കിട്ടും''.
ഹിന്ദുസ്ഥാൻ ടൈംസ് ലീഡേഴ്സ് സമ്മിറ്റിനിടെയായിരുന്നു കെജ്രിവാളിെൻറ അഭിപ്രായ പ്രകടനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.