ന്യൂഡൽഹി: കോൺഗ്രസും ഇടതുപക്ഷവും കാമ്പസുകളിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് ഊതിപെരുപ്പിച്ചുകൊണ്ട് മുതലെടുപ്പ് നടത്തുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അഭിപ്രായസ്വാതന്ത്ര്യമെന്നത് രാജ്യത്തിെൻറ അഖണ്ഡത തകർക്കാനുള്ള സ്വാതന്ത്ര്യമായി കാണരുത്.
സർവകാലാശാലകളിൽ നടക്കുന്ന കാര്യങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന രീതിയിൽ നിറം പിടിപ്പിച്ചാണ് പ്രതിപക്ഷ പാർട്ടികൾ വ്യഖ്യാനിക്കുന്നത്. യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സാമൂഹിക പ്രശ്നങ്ങളിലൂടെ ജന വികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയാണ് കോൺഗ്രസും ഇടതുപക്ഷവും പ്രോത്സാഹിപ്പിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണ്. എന്നാൽ ചില സ്ഥലങ്ങളിൽ അതിനുള്ള പരിമിതികൾ പൗരൻമാർ മനസിലാക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ മതവികാരത്തെയോ, ദേശത്തിെൻറ സമത്വത്തെയോ അഖണ്ഡതയേയോ അത് വ്രണപ്പെടുത്തുവാൻ പാടില്ല. സമുദായ ഭിന്നത പ്രോത്സാഹിപ്പിക്കുന്നതോ ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കാതിരിക്കുന്നതോ ആവരുത് നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യമെന്നും നായിഡു പറഞ്ഞു.
ജെ.എൻ.യു വിൽ നിന്ന് രാജ്യാദ്രോഹകുറ്റത്തിന് പുറത്താക്കപ്പെട്ട ഉമ്മർ ഖാലിദിനെ ഡൽഹി യൂനിവേഴ്സിറ്റിയിലെ രാമോജി കോളജിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട എ.വി.ബി.പി പ്രവർത്തകരും െഎസ പ്രവർത്തകരും തമ്മിൽ വൻ സംഘർഷം നടന്നിരുന്നു. ഇൗ സംഭവത്തിെൻറ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.