ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൻെറ പേരിൽ തെറ്റിധാരണ പരത്തി ജനങ്ങളെ പ്രക്ഷോഭത്തിനിറക്കിയതിന് കോൺഗ്രസും ആം ആദ്മി പാർട്ടിയും മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ. പ്രക്ഷോഭം ഡൽഹി പോലുള്ള നഗരത്തിലെ സമാധാന അന്തരീക്ഷം തകർത്തു, പൊതുമുതൽ നശിപ്പിക്കപ്പെട്ടു. കോൺഗ്രസും എ.എ.പിയുമാണ് അതിന് ഉത്തരവാദികളെന്നും ജാവദേകർ പറഞ്ഞു.
പ്രതിപക്ഷം പൗരത്വ നിയമത്തിനെതിരെ ജനങ്ങളിൽ ഭയം നിറക്കുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയും ഭയം വിതച്ച് അക്രമത്തിന് പ്രേരിപ്പിക്കുന്നത് കോൺഗ്രസും എ.എ.പിയുമാണെന്നും മന്ത്രി വിമർശിച്ചു.
നിലവിലുള്ള പ്രക്ഷോഭം സത്യവും മിഥ്യയും തമ്മിലും ദേശീയതയും അരാജകത്വവും തമ്മിലുമാണെന്നും പ്രകാശ് ജാവദേകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.