ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേ സന്ദർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ്.
കോൺഗ്രസ് ദേശീയ വക്താവും എം.പിയുമായ മനീഷ് തിവാരി ഇന്ദിര ഗാന്ധിയുടെ ലേ സന്ദർശനത്തിൻെറ ചിത്രമടക്കം ട്വീറ്റ് ചെയ്തതിങ്ങനെ: അവൾ ലേ സന്ദർശിച്ചതിനുപിന്നാലെ പാകിസ്താനെ രണ്ട് കഷ്ണമാക്കിയിരുന്നു. അവനെന്തുചെയ്യുമെന്ന് കാത്തിരുന്നു കാണണം.
1971ൽ നടന്ന യുദ്ധത്തിൽ പാകിസ്താൻ ഇന്ത്യക്ക് മുന്നിൽ അടിയറവു പറഞ്ഞിരുന്നു. ഇതിനെത്തുടർന്നായിരുന്നു ബംഗ്ലാദേശ് രൂപം കൊണ്ടത്. ബി.ജെ.പി കേന്ദ്രങ്ങൾ മോദിയുടെ ലേ സന്ദർശനം ആഘോഷമാക്കിയതിന് പിന്നാലെ നെഹ്റു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് അടക്കമുള്ളവരുടെ സൈനിക കേന്ദ്രങ്ങളുടെ സന്ദർശന ചിത്രങ്ങൾ കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.