പട്ന: കോൺഗ്രസും ബി.ജെ.പിയും അധികാര കസേരയുടെ അടിമകളാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബി.ജെ.പി എന്തുകൊണ്ടാണ് ദേശീയതലത്തിൽ ജാതി സെൻസസ് നടത്താത്തതെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഉവൈസിയുടെ പ്രതികരണം.
'ഒ.ബി.സികളെക്കുറിച്ച് യഥാർഥത്തിൽ ആശങ്കയുണ്ടെങ്കിൽ എന്തുകൊണ്ടാണ് ബി.ജെ.പി ദേശീയ തലത്തിൽ ജാതി സെൻസെസ് നടത്താത്തത്? ഉയർന്ന ജാതിക്കാരെ ബി.ജെ.പിയും കോൺഗ്രസും ഒരേപോലെ ഭയക്കുന്നു. അതുകൊണ്ടാണ് ഇരു പാർട്ടികളും ജാതി സെൻസസിൽ പരസ്യ പിന്തുണ അറിയിക്കാത്തത്' -ഉവൈസി പറഞ്ഞു.
സമുദായത്തിന് ഒരു സ്വതന്ത്ര നേതൃത്വത്തിനായി യു.പിയിലെ മുസ്ലിംങ്ങൾക്ക് രാഷ്ട്രീയ ശാക്തീകരണം ആവശ്യമായി വന്നിരിക്കുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി 100 സീറ്റുകളിൽ മത്സരിക്കുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.
കോൺഗ്രസിനും ബി.ജെ.പിക്കും പുറമെ അഖിലേഷ് യാദവിനെ പരിഹസിക്കുകയും ചെയ്തു ഉവൈസി. അഖിലേഷ് യാദവ് 'എംവൈ' (മുസ്ലിം യാദവ്) സമവാക്യത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും അധികാരത്തിലെത്തുേമ്പാൾ 'യാദവ്' മാത്രമാകുമെന്നും ഉവൈസി പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിനിടെ 20 ന്യൂനപക്ഷ ആളുകൾ കൊല്ലപ്പെട്ടതിൽ യാദവ് പ്രതികരിക്കാത്തതിനെതിരെയും ഉവൈസി രംഗത്തെത്തി.
എ.ഐ.എം.ഐ.എം ബി.ജെ.പിയുടെ ബി ടീമാണെന്ന പരാമർശങ്ങൾ നിഷേധിച്ച ഉവൈസി അഫ്ഗാൻ -താലിബാൻ വിഷയം വരെ ബി.ജെ.പി യു.പി തെരഞ്ഞെടുപ്പിൽ ആയുധമാക്കുകയാണെന്നും കുറ്റെപ്പടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.