ലഖ്നോ/മുംബൈ: മതേതര കക്ഷികളുമായി കൈേകാർക്കാനുള്ള നിലപാടിെൻറ ഭാഗമായി ഉത്തർപ്രദേശിൽ ബി.എസ്.പിയുടെ രാജ്യസഭ സ്ഥാനാർഥിയെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനിച്ചു. നിയമസഭാംഗങ്ങളുടെ യോഗം േചർന്നാണ് ബി.എസ്.പി സ്ഥാനാർഥി ഭീം റാവു അംേബദ്കർക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് അജയ് സിങ് ലാലു അറിയിച്ചു. ബി.ജെ.പിക്കും വർഗീയ ശക്തികൾക്കും എതിരായ പോരാട്ടത്തിെൻറ ഭാഗമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ, യു.പിയിലും മധ്യപ്രദേശിലും രാജ്യസഭ തെരഞ്ഞെടുപ്പിൽ പരസ്പരം സഹായിക്കമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി കോൺഗ്രസിന് വാഗ്ദാനം നൽകിയിരുന്നു. യു.പിയിലെ ബി.എസ്.പി സ്ഥാനാർഥിക്ക് വിജയിക്കാനാവശ്യമായ ഏഴ് വോട്ടുകൾ കോൺഗ്രസ് നൽകിയാൽ പകരം മധ്യപ്രദേശിൽ കോൺഗ്രസിനെ സഹായിക്കാമെന്നാണ് ധാരണ.
മഹാരാഷ്ട്രയിൽ ബി.ജെ.പി സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി നാരായൺ റാണെ തിങ്കളാഴ്ച പത്രിക നൽകും. 2005ൽ ശിവസേന വിട്ട് കോൺഗ്രസിെലത്തിയ റാണെ പിന്നീട് കോൺഗ്രസുമായി ഇടഞ്ഞ് ‘മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ്’ പാർട്ടിയുണ്ടാക്കി ബി.ജെ.പിയുമായി സഖ്യത്തിലാവുകയായിരുന്നു. നിയമസഭയിലെ അംഗബലം വെച്ച് ബി.ജെ.പിക്ക് മൂന്നു പേരെ സ്ഥാനാർഥിയാക്കാവുന്ന മഹാരാഷ്ട്രയിൽനിന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞ ദിവസം പത്രിക നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.