മധ്യപ്രദേശിൽ കോൺഗ്രസ്​ നേതാവിനെ വെടിവെച്ച്​ കൊന്നു

ഭോപാൽ: മധ്യ​പ്രദേശിൽ കോൺഗ്രസ്​ ബ്ലോക്ക്​ പ്രസിഡന്‍റ്​ അജ്ഞാതരുടെ വെടിയേറ്റ്​ മരിച്ചു. ഗുവാര ബ്ലോക്ക്​ പ്രസിഡന്‍റ്​ ഇന്ദ്ര പ്രതാപ്​ സിങ്​ പാർമറിനാണ്​ണ്​ ഛതർപൂരിൽ വെച്ച്​ വെടി​േയറ്റത്​.

'വെടിയേറ്റ അ​ദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശി​പ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്'- എസ്​.പി ലോകേന്ദ്ര സിങ്​ പറഞ്ഞു​.

കൃത്യം നടന്ന സ്​ഥലത്തുവെച്ച്​ പാർമർ രണ്ട്​ ബൈക്ക്​ യാത്രക്കാരോട്​ സംസാരിക്കവേ ചുവന്ന നിറത്തിലുള്ള ബൈക്കിലെത്തിയ രണ്ടുപേർ പുറകിൽ നിന്ന്​ വെടിയുതിർക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായതായി കോൺഗ്രസ്​ നേതാവ്​ ദീപ്​തി പാണ്ഡേ പറഞ്ഞു.

കുറ്റക്കാരെ ഉടൻ അറസ്റ്റ്​ ചെയ്യണമെന്ന്​ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ കമൽനാഥ്​ ആവശ്യപ്പെട്ടു.

Tags:    
News Summary - Congress block president shot dead in Madhya Pradesh's Chhatarpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.