ബി.ജെ.പിയെ പരാജയപ്പെടുത്തൽആണ് ലക്ഷ്യമെങ്കിൽ കോൺഗ്രസ് തൃണമൂൽ കോൺഗ്രസ് സഖ്യത്തിൽ ചേരണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തൃണമൂൽ കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയല്ലെന്നും സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്നും മമത പറഞ്ഞു. ബി.ജെ.പിയെ നേരിടാൻ ഒന്നും ചെയ്യാതെ ഒരു മന്ദബുദ്ധിയായ ജമീന്ദാറിനെ പോലെയാണ് കോൺഗ്രസ് പാർട്ടി പെരുമാറുന്നത്. കോൺഗ്രസിനെതിരെ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസ് വിചാരിക്കുന്നുവെങ്കിൽ ടി.എം.സി സഖ്യത്തിൽ ചേരുകയാണ് വേണ്ടത്. എം.ജി.പിയുമായി ചേർന്ന് ഗോവയിൽ ഞങ്ങൾ സഖ്യമുണ്ടാക്കി. ഇതാണ് ബദൽ. നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് ചെയ്യുക. നിങ്ങൾ അത് ചെയ്തില്ല എങ്കിൽ മറ്റാരും ചെയ്യില്ല -മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.