ഭോപാൽ: മധ്യപ്രദേശിൽ സീറ്റുനിർണയത്തിനെതിരെ കലാപമുണ്ടാക്കിയവർക്കുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ കോൺഗ്രസ് നാല് സ്ഥാനാർഥികളെ മാറ്റി. അതേസമയം ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പത്രിക നൽകിയ രണ്ട് നേതാക്കൾ തീരുമാനത്തിൽ നിന്ന് പിന്മാറി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
സുമാവലി, പിപരിയ, ബഡ്നഗർ, ജ്വാറ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് മാറ്റിയത്.
ടിക്കറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എം.എൽ.എമാരായ അജബ് സിങ് കുഷ് വാഹ സുമാവലിയിലും മുരളി മോർവാൾ ബഡ്നഗറിലും സ്ഥാനാർഥികളായി. വീരേന്ദർ സിങ് സോളങ്കി ജ്വാറയിലും വീരേന്ദ്ര ബെൽവംശി പിപരിയയിലും പുതുതായി പത്രിക നൽകും. അതേസമയം കലാപക്കൊടി ഉയർത്തിയ വിവേക് യാദവ് തന്റെ ആം ആദ്മി പാർട്ടി സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
യാദവിനെ ഉജ്ജയിൻ നോർത്തിൽ ‘ആപ്’ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോൺഗ്രസ് നടപടിയെടുത്തിരുന്നില്ല.
ഫോണിൽ കമൽനാഥും ദിഗ്വിജയ് സിങ്ങും സംസാരിക്കുകയും മധ്യപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കുൽദീപ് ഇന്ദോറ, വിവേക് യാദവിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ഭോപാൽ കോൺഗ്രസ് ഓഫിസിലേക്ക് കുട്ടിക്കൊണ്ടുവരുകയും ചെയ്തു. ഉജ്ജയിൻ സൗത്തിൽ സ്വതന്ത്രനായി പത്രിക നൽകിയ മുൻ ജില്ല പഞ്ചായത്ത് അംഗം ഭാരത് പോഡ്വാളും സ്ഥാനാർഥിത്വം പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.