ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളെന്ന മട്ടിൽ ചില വിവരങ്ങൾ തെരഞ്ഞെടുത്ത മാധ്യമങ്ങൾക്ക് നൽകി വാർത്തയാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര, ധന, നിയമ മന്ത്രിമാർക്ക് കോൺഗ്രസിന്റെ വക്കീൽ നോട്ടീസ്.
കോൺഗ്രസിന്റെ മുൻട്രഷററായ അന്തരിച്ച മോത്തിലാൽ വോറയാണ് നാഷനൽ ഹെറാൾഡ്, അസോസിയേറ്റഡ് ജേർണൽസ്, യങ് ഇന്ത്യൻ എന്നിവയുടെ സ്വത്ത് കൈമാറ്റ ഇടപാടുകൾ നടത്തിയതെന്നും തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നും രാഹുൽ ഗാന്ധി ഇ.ഡി ഉദ്യോഗസ്ഥരോടു പറഞ്ഞുവെന്നാണ് ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഇത് പുറത്തു വിട്ട ഉദ്യോഗസ്ഥനെ കണ്ടെത്തി നടപടി എടുക്കണമെന്നും രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നോട്ടീസിൽ വിശദീകരിച്ചു.
രാഷ്ട്രീയ നേട്ടത്തിന് ഇ.ഡിയെ ഉപകരണമാക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് പാർട്ടി ലീഗൽ സെൽ മേധാവി വിവേക് തൻഖ എം.പി അയച്ച നോട്ടീസിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.