മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ സാധിച്ചില്ല, ജയിച്ചാൽ ബി.ജെ.പി അത് നടത്തും -അമിത് ഷാ


ഇംഫാൽ: 15 വർഷത്തിനിടെ മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി ഭരണം തുടരുകയാണെങ്കിൽ എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ് ദാനം ചെയ്തു.

മണിപ്പൂരിലെ തൗബാലിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വർഷത്തിനിടെ കോൺഗ്രസ് സർക്കാറിന് മണിപ്പൂരിൽ എയിംസ് കൊണ്ടുവരാൻ കഴിഞ്ഞില്ല. ഞങ്ങൾ വീണ്ടും സർക്കാർ രൂപീകരിച്ചാൽ ഉടൻ തന്നെ എയിംസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു -അമിത് ഷാ വ്യക്തമാക്കി.

കോൺഗ്രസ് ഭരിച്ചപ്പോൾ മണിപ്പൂരിന്റെ സമ്പദ് വ്യവസ്ഥ വതാഴോട്ടായിരുന്നെന്നും ബി.ജെ.പി സർക്കാർ മണിപ്പൂരിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പ്രയത്നിച്ചിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.

Tags:    
News Summary - Congress couldn’t bring an AIIMS to Manipur in 15 years: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.