ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയം വിലയിരുത്തേണ്ട സമയം അതിക്രമിച്ചെന്ന് മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർശിദ്. കോൺഗ്രസ് പരാജയ കാരണം കണ്ടെത്താൻ അഞ്ച് മാസത്തോളമായി ബുദ്ധിമുട്ടുകയാണ്. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദവി രാജി വെച്ചൊഴിഞ്ഞതിനാൽ കോൺഗ്രസിന് പാരാജയ കാരണം വിലയിരുത്താൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കിക്കൊണ്ടുള്ള താത്ക്കാലിക സംവിധാനത്തിൽ താൻ തൃപ്തനല്ല. നേതാവ് ആരാണെങ്കിലും അദ്ദേഹത്തെ സ്ഥിരമായി വേണമെന്നും എവിടെയെങ്കിലും ഇക്കാര്യം രേഖപ്പെടുത്തപ്പെടുമെന്നതിനാലാണ് തൻെറ വിഷമം പങ്കു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരാജയ കാരണത്തെ വിലയിരുത്താൻ ഒരു നേതൃത്വത്തെ ആവശ്യമാണ്. പക്ഷെ ദൗഭാഗ്യകരവും ദുഃഖകരവുമായ കാര്യമെന്തെന്നാൽ, ഞങ്ങൾക്ക് ഞങ്ങളുടെ നേതാവിനെ നഷ്ടപ്പെട്ടു എന്നതാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം തുടരണമെന്നാണ് തങ്ങളെല്ലാവരും ആഗ്രഹിക്കുന്നതെന്നും സൽമാൻ ഖുർശിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.