ന്യൂഡല്‍ഹി:പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നവജോത് സിംഗ് സിദ്ധു ചൊവ്വാഴ്ച ദില്ലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയുടെ പഞ്ചാബ് യൂണിറ്റിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍്റ് സോണിയ ഗാന്ധി മൂന്നംഗ സമിതി രൂപവല്‍കരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഷംഷര്‍ സിംഗ് ധില്ലന്‍ എം.പി. പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍്റെ മൂന്ന് ദിവസത്തെ ദില്ലി സന്ദര്‍ശന വേളയില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചിരുന്നില്ല.
പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നായതിനാല്‍ സംസ്ഥാനത്തെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കേണ്ടത് കോണ്‍ഗ്രസിന് നിര്‍ണായകമാണ്. അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.