ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ യു.പി പര്യടന പരിപാടി വെട്ടിച്ചുരുക്കി. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് ഇതെന്നാണ് വിശദീകരണം. സമാജ്വാദി പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച് രാഷ്ട്രീയ ലോക്ദൾ ബി.ജെ.പി പക്ഷത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്, അവർക്ക് വേരോട്ടമുള്ള പശ്ചിമ യു.പിയിലെ ജോഡോ യാത്ര പരിപാടി മാറ്റിയത്.
ഈ മാസം 16 മുതൽ 26 വരെ യു.പിയിൽ ജോഡോ യാത്ര പര്യടനം നടത്തുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. പുതുക്കിയ പരിപാടി അനുസരിച്ച് 21ന് യു.പിയിലെ യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി മധ്യപ്രദേശ് പര്യടനം തുടങ്ങും. 16ന് വാരാണസി, 19ന് അമേത്തി, 21ന് ലഖ്നോ എന്നിവിടങ്ങളിൽ ജോഡോ യാത്ര എത്തും. 20ന് റായ്ബറേലിയിൽ നടത്തുന്ന റോഡ്ഷോയിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പങ്കെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.