ഷിംല: ഹിമാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന നാലു മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു.
സോളന്‍, പാലംപുര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. സോളനിൽ 17ൽ ഒമ്പത് സീറ്റുകൾ കോൺഗ്രസ് നേടി. ബി.ജെ.പി ഏഴിലും ഒരു സ്വതന്ത്രനും വിജയിച്ചു. പാലംപുരിൽ 15ൽ 11 സീറ്റുകളും കോൺഗ്രസ് പിടിച്ചു. ബി.ജെ.പിയും സ്വതന്ത്രരും രണ്ട് വീതം സീറ്റുകൾ നേടി.
മണ്ഡി കോര്‍പറേഷനിൽ ബി.ജെ.പി ഭൂരിപക്ഷം നേടി. 15ൽ 11 സീറ്റുകൾ നേടിയാണ് ബി.ജെ.പി ഭരണം നിലനിര്‍ത്തിയത്. മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന്‍റെ സ്വദേശം ഉൾപ്പെടുന്നതാണ് മണ്ഡി കോർപറേഷൻ.
ധരംശാല കോര്‍പറേഷനിൽ ആര്‍ക്കും ഭൂരിപക്ഷമില്ല. എന്നാൽ, 17ൽ എട്ട് സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസ് അഞ്ചും സ്വതന്ത്രർ അഞ്ചും സീറ്റുകളിൽ വിജയിച്ചു. സ്വതന്ത്രരെ കൂട്ടിപിടിച്ച് ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി.
ഹിമാചലിൽ 2022ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന്‍റെ തിരിച്ചു വരവിന് കരുത്തു പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.