ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ ആലിംഗനത്തെ ചുവടുപിടിച്ച് ബി.ജെ.പിക്കെതിരെ ആലിംഗന പ്രചരണവുമായി കോൺഗ്രസ് പ്രവർത്തകർ. ‘വിദ്വേഷം അവസാനിപ്പിച്ച് സ്നേഹം പരത്തൂ’ എന്ന സന്ദേശവുമായാണ് കോൺഗ്രസ് ഡൽഹിയിൽ ആലിംഗന പ്രചരണനടത്തിയത്. ചൊവ്വാഴ്ച കൊണാട്ട് േപ്ലസിലാണ് സ്നേഹ സന്ദേശം പകരുകയെന്ന ലക്ഷ്യത്തിൽ ആലിംഗന പ്രചരണം നടന്നത്.
‘വിദ്വേഷം തുടച്ചു നീക്കൂ, രാജ്യത്തെ രക്ഷിക്കു’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്.
ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചക്കിടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആേശ്ലഷിച്ചതിനെതിരെ ബി.െജ.പി രംഗത്തുവന്നിരുന്നു. രാഹുലിേൻറത് ആലിംഗന തന്ത്രം എന്നായിരുന്നു പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.