തൊഴിൽ നീതിയും പങ്കാളിത്ത നീതിയും കൂടുതൽ ഗാരന്റിയുമായി കോൺഗ്രസ്

ബം​ഗ​ളൂ​രു: കൂ​ടു​ത​ൽ ജ​ന​പ്രി​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്. സാ​മൂ​ഹി​ക നീ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘ഹി​​സെ​ദാ​രി ന്യാ​യ്’ (പ​ങ്കാ​ളി​ത്ത നീ​തി), തൊ​ഴി​ലാ​ളി ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘ശ്ര​മി​ക് ന്യാ​യ്’ (തൊ​ഴി​ൽ നീ​തി) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച് ഉ​റ​പ്പു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ഖ്യാ​പി​ച്ച​ത്.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കും മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്നും സ​മ​ഗ്ര​മാ​യ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്നും പാ​ർ​ട്ടി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ​സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. സം​വ​ര​ണം 50 ശ​ത​മാ​ന​മാ​ക്കു​മെ​ന്നും ത​മി​ഴ്നാ​ട്ടി​ലു​ള്ള​തു​പോ​ലെ ചി​ല​പ്പോ​ൾ 65 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ​ക്കും വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​യി അ​ഞ്ചു​വീ​തം ഉ​റ​പ്പു​ക​ൾ ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ സ​മ​യ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ​ങ്കാ​ളി​ത്ത നീ​തി ഗാര​ന്റി

1. സ​മ​ഗ്ര​മാ​യ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, ജാ​തി സെ​ൻ​സ​സ് ന​ട​ത്തും. എ​ല്ലാ ജാ​തി​ക​ളു​ടെ​യും സ​മു​ദാ​യ​ങ്ങ​ളു​ടെ​യും ജ​ന​സം​ഖ്യ, സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ്ഥി​തി, ദേ​ശീ​യ സ​മ്പ​ത്തി​ലെ അ​വ​രു​ടെ വി​ഹി​തം, ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്രാ​തി​നി​ധ്യം എ​ന്നി​വ​യും സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തും.

2. സം​വ​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കും മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി.

3. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​ക ഘ​ട​ക​പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ച്ച് നി​യ​മ​പ്ര​കാ​രം ന​ട​പ്പാ​ക്കും. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ഈ ​ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

4. വെ​ള്ളം, വ​നം, ഭൂ​മി എ​ന്നി​വ​യു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം. ആ​ദി​വാ​സി വ​നാ​വ​കാ​ശ സം​ര​ക്ഷ​ണം കോ​ൺ​ഗ്ര​സ് ഉ​റ​പ്പു​ന​ൽ​കു​ന്നു. വ​നാ​വ​കാ​ശ നി​യ​മ​ത്തി​ലെ ക്ലെ​യി​മു​ക​ൾ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​രി​ഹ​രി​ക്കും. നി​ര​സി​ച്ച ക്ലെ​യി​മു​ക​ൾ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് സു​താ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. വ​ന​സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലെ​യും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​ത്തി​ലെ​യും ആ​ദി​വാ​സി വി​രു​ദ്ധ ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​ക്കും.

5. ആ​ദി​വാ​സി​ക​ളു​​ടെ സാം​സ്കാ​രി​ക അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കും. ആ​ദി​വാ​സി ഊ​രു​ക​ൾ ഷെ​ഡ്യൂ​ൾ​ഡ് ഏ​രി​യ​ക​ളാ​യി വി​ജ്ഞാ​പ​നം ചെ​യ്യും.

തൊ​ഴി​ൽ നീ​തി ഗാ​ര​ന്റി

1. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നി​യ​മം നി​ർ​മി​ക്കും. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. സൗ​ജ​ന്യ ചി​കി​ത്സ​യും മ​രു​ന്നും. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ. പു​ന​ര​ധി​വാ​സ-​സാ​ന്ത്വ​ന പ​രി​ച​ര​ണം. സാ​ർ​വ​ത്രി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ.

2. ദേ​ശീ​യ ത​ല​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക​ട​ക്കം മി​നി​മം വേ​ത​നം പ്ര​തി​ദി​നം 400 രൂ​പ​യാ​യി ഉ​യ​ർ​ത്തും.

3. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യി തൊ​ഴി​ലു​റ​പ്പ് നി​യ​മം കൊ​ണ്ടു​വ​രും. ന​ഗ​ര​ങ്ങ​ളി​ലെ സാ​മൂ​ഹി​ക സേ​വ​ന സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും.

4.അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സാ​മൂ​ഹി​ക സു​ര​ക്ഷ​ക്കാ​യി ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സും അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സും.

5.സുരക്ഷിതമായ തൊഴിൽ ഉറപ്പാക്കും. മോദി സർക്കാർ പാസാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കോൺഗ്രസ് സമഗ്രമായി അവലോകനം ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ ഭേദഗതികളും ഉറപ്പുനൽകുന്നു. പ്രധാന സർക്കാർ ജോലികളിലെ തൊഴിൽ കരാർ സമ്പ്രദായം കോൺഗ്രസ് നിർത്തലാക്കും. കരാർ തൊഴിൽ വേറെ നിവൃത്തിയില്ലെങ്കിൽ മാത്രം. കരാർ തൊഴിലിൽ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങൾ സ്വകാര്യ മേഖലക്കും നിർബന്ധമാക്കും.

Tags:    
News Summary - Congress-labor-justice-partnership-justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.