ലഖ്നോ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പി പൊലീസിൻെറ കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് തടയുകയായിരുന്നു. പൊലീസ് ന ടപടിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.
Priyanka Gandhi Vadra in Narayanpur on if she has been arrested: Yes, we still won't be cowed down. We were only going peacefully to meet victim families(of Sonbhadra firing case). I don't know where are they taking me, we are ready to go anywhere.' pic.twitter.com/q1bwkucl0g
— ANI UP (@ANINewsUP) July 19, 2019
വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനാണ് താൻ ഇവിടെ എത്തിയത്. തൻെറ മകൻെറ പ്രായമുള്ള ഒരു കുട്ടി വെടിയേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്. തന്നെ ഇവിടെ തടഞ്ഞതിനുള്ള കാരണം യു.പി പൊലീസ് വ്യക്തമാക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് പ്രിയങ്ക ഗാന്ധി വാരണാസിയിലെത്തിയത്.
ഭൂമിത്തർക്കത്തെത്തുടർന്ന് ഗ്രാമത്തലവെൻറ നേതൃത്വത്തിലെ സംഘം വെടിവെപ്പിൽ മൂന്നു സ്ത്രീകളടക്കം പത്ത് ഗ്രാമീണരാണ് സോനേബാന്ദ്രയിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.