അഹമദാബാദ്: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് കുൻവർജി ബവാലിയ എം.എൽ.എ പാർട്ടിയിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. ബവാലിയയെ വിജയ രുപാണി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയാക്കുകയും ചെയ്തു. രാഹുൽ ഗാന്ധി പാർട്ടിയിൽ ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തിെൻറ രാജി.
പ്രധാനമന്ത്രി നേരന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായെയും വാനോളം പുകഴ്ത്താനും ബവാലിയ മറന്നില്ല. അഞ്ചുതവണ എം.എൽ.എയും ഒരുതവണ ലോക്സഭാംഗവുമായ അദ്ദേഹം രണ്ടുതവണ കോൺഗ്രസിെൻറ വർക്കിങ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ബവാലിയക്ക് വോട്ടുചെയ്തവരോട് തെൻറ അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് വിശദീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.