ന്യൂഡൽഹി: ലണ്ടനിലെ ഹാക്കത്തോണിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉൾപ്പെടെ എ ല്ലാവര്‍ക്കും ക്ഷണം ഉണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷൻ അധ് യക്ഷനും ലണ്ടനിലെ മുതിർന്ന മാധ്യമപ്രവർത്തകനുമായ ആഷിശ് റെ ഇ-മെയില്‍ അയച്ച് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും സിബൽ വ്യക്തമാക്കി.
ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. ജനാധിപത്യവും സുതാര്യമായ തെരെഞ്ഞെടുപ്പ് സംബന്ധിച്ച വിഷയമാണിത്. ജനാധിപത്യത്തിന്‍റെ അതീജിവനത്തിന്‍റെ വിഷയമാണിത്. ഹാക്കര്‍ ഷുജാ പറഞ്ഞ കാര്യങ്ങള്‍ ഗുരുതരമാണെന്നും ഷുജയെ കുറച്ച് സര്‍ക്കാര്‍ അന്വേഷിക്കട്ടെ എന്നും സിബല്‍ പറഞ്ഞു.
ഹാക്കർ സയ്യിദ് ഷുജാ ക്ക് ലണ്ടനില്‍ രാഷ്ട്രീയ അഭയം ലഭിച്ചെന്ന് ആഷിശ് റേ പറഞ്ഞിരുന്നു. യു.എസ് എന്തുകൊണ്ട് ഈ വിഷയങ്ങള്‍ പരിഗണിച്ചുവെന്നും ലണ്ടനില്‍ എങ്ങനെ ഹാക്കര്‍ക്ക് രാഷ്ട്രീയ അഭയം ലഭിച്ചുവെന്നും തുടങ്ങിയ എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കട്ടെ എന്നും എന്ന് സിബല്‍ വ്യക്തമാക്കി. ആഷിശ് റേ തനിക്കയച്ച ഇ-മെയിലുകള്‍ അദ്ദേഹം പുറത്ത് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.