ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കീർത്തി ആസാദ് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കീർത്തി ആസാദ് ടി.എം.സിയിൽ ചേർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിലാകും പാർട്ടി പ്രവേശനം.
ബിഹാർ മുൻ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്‍റെ മകനും ബിഹാറിലെ ദർബാങ്കയിൽ നിന്നുള്ള പാർലമെന്‍റ് അംഗവുമാതിരുന്നു. മൂന്നുവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2019ലാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ധൻബാധിൽ നിന്ന് ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല. 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം കൂടിയാണ് കീർത്തി ആസാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.