ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നടൻ കമൽഹാസൻ നയിക്കുന്ന ‘മക്കൾ നീതി മയ്യം’ ഒറ ്റപ്പെടുന്നു. മതേതര വോട്ടുകൾ ചിതറാതിരിക്കാൻ കമലിെൻറ പാർട്ടിയെ ഡി.എം.കെ മുന്നണി യിൽ ഉൾപ്പെടുത്തണമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി അഭിപ്രാ യപ്പെട്ടിരുന്നു. ഇതിൽ ക്ഷുഭിതരായ ഡി.എം.കെ, കോൺഗ്രസ് ഹൈകമാൻഡിനെ ഇടപെടുവിച്ച് അഴഗിരിയെക്കൊണ്ട് പ്രസ്താവന തിരുത്തിച്ചു.
ഡി.എം.കെയും അണ്ണാ ഡി.എം.കെയും അഴിമതിയുടെ കറപുരണ്ട അഴുക്കുഭാണ്ഡങ്ങളാണെന്നും ഇവ ചുമക്കാൻ തെൻറ പാർട്ടി തയാറല്ലെന്നും മക്കൾ നീതിമയ്യം 40 ലോക്സഭ മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്നുമുള്ള കമൽഹാസെൻറ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഡി.എം.കെ കോൺഗ്രസിനെതിരെ രോഷം പ്രകടിപ്പിച്ചത്. ഇതോടെ, പ്രസ്താവന തിരുത്താൻ ഹൈകമാൻഡ് അഴഗിരിക്കു നിർദേശം നൽകി.
ഇതേതുടർന്ന്, ഏതൊക്കെ കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്നത് ഡി.എം.കെയാണ് തീരുമാനിക്കേണ്ടതെന്നും കമൽഹാസൻ ഡി.എം.കെയെ വിമർശിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും പറഞ്ഞ് അഴഗിരി രംഗം ശാന്തമാക്കി. ഇതിനിടെ, തെൻറ നിലപാട് അഴഗിരിയെ വ്യക്തിപരമായി അറിയിച്ചോളാമെന്നായിരുന്നു പുതിയ സംഭവവികാസങ്ങളോടുള്ള കമൽഹാസെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.