ന്യൂഡൽഹി: കോൺഗ്രസ് എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ മനീഷ് തിവാരിക്ക് കോവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത ബന്ധം പുലർത്തിയവർ പരിശോധനക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസം പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് മനീഷ് തിവാരി ട്വീറ്റിൽ പറഞ്ഞു. മറ്റ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.
രണ്ടാം യു.പിഎ സർക്കാറിൽ 2012 മുതൽ 2014 വരെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു മനീഷ് തിവാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.