ന്യൂഡൽഹി: രാജിവെക്കുകയോ അയോഗ്യരാക്കപ്പെടുകയോ ചെയ്യുന്ന എം.എൽ.എമാരെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സുപ്രീംകോടതിയിൽ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലാണ് ഇത്തരമൊരു ആവശ്യവുമായി മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ സുപ്രീംകോടതിയെ സമീപിച്ചത്.
മധ്യപ്രദേശിൽ എം.എൽ.എമാരെ രാജിവെയ്പിച്ച് കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ച് ബി.ജെ.പി സർക്കാറുണ്ടാക്കിയ പശ്ചാത്തലത്തിൽ നേരത്തെ സുപ്രീംകോടതിയെ സമീപിച്ച ഹരജിക്കാരി മഹാരാഷ്ട്രയിൽ ഇത് വീണ്ടും ആവർത്തിച്ചതിെ നതുടർന്ന് പുതിയ അപേക്ഷസമർപ്പിക്കുകയായിരുന്നു.
ഠാക്കൂറിന്‍റെ ആദ്യ ഹരജിയിൽ കഴിഞ്ഞ വർഷം ജനുവരിയിൽ സുപ്രീംഫകോടതി നോട്ടീസ് അയച്ചതല്ലാതെ തുടർ നടപടികളുണ്ടായില്ല. തുടർന്നാണ് പഴയ ഹരജിക്ക് മേൽപുതിയ താൽക്കാലിക അപേക്ഷയുമായി അവർ വീണ്ടും വന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ െതരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ രാഷ്ട്രീയ പാർട്ടികൾ തകർക്കുന്ന സാഹചര്യമാണെന്നും കഴിഞ്ഞ മൂന്ന് ദിവസമായി മഹാരാഷ്ട്രയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണെന്നും അപേക്ഷയിലുണ്ട്. രാജ്യത്തിന്‍റെ ജനാധിപത്യ നിർമിതി നശിപ്പിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി അടിയന്തിരമായി ഇടപെടണമെന്ന് ഹരജിക്കാരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.