ബംഗളൂരു: കർണാടകയിൽ സഖ്യസർക്കാറിനെതിരെ ഇടഞ്ഞുനിന്ന നാല് എം.എൽ.എമാരെ അയോഗ്യ രാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കോൺഗ്രസ് കത്ത് ന ൽകും. മുൻ മന്ത്രിയും ഗോഖക് എം.എൽ.എയുമായ രമേശ് ജാർക്കിഹോളി, ചിഞ്ചോളി എം.എൽ.എ ഉമേഷ ് ജാദവ്, ബെള്ളാരി റൂറൽ എം.എൽ.എ എൻ. നാഗേന്ദ്ര, അതാനി എം.എൽ.എ മഹേഷ് കുമത്തള്ളി എന്നിവർ ക്കെതിരെയാണ് വെള്ളിയാഴ്ച രാവിലെ ചേർന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗം നടപടിയെ ടുത്തത്.
വെള്ളിയാഴ്ച നിയമസഭ സമ്മേളനത്തിൽനിന്ന് വിമതരടക്കം ഏഴ് കോൺഗ്രസ് എം.എൽ.എമാരും ഒരു ജെ.ഡി-എസ് എം.എൽ.എയും വിട്ടുനിന്നു. ഇരുപാർട്ടികളും അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. മൂന്നു തവണ വിപ്പും നോട്ടീസും നൽകിയിട്ടും മറുപടി നൽകാതിരുന്നതോടെയാണ് നടപടിയെന്ന് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് സ്പീക്കർ ആർ. രമേശ്കുമാറിന് വൈകാതെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 15ന് മുമ്പ് തങ്ങൾക്ക് വരാൻ കഴിയില്ലെന്നാണ് നാല് എം.എൽ.എമാരും മറുപടി നൽകിയത്. ആവശ്യമായ അവസരങ്ങൾ ഇതിനകം നൽകിയെന്നും ഇനി നിയമപരമായ നടപടി വേണമെന്നാണ് യോഗത്തിലെ ഒറ്റക്കെട്ടായ ആവശ്യമെന്നും സിദ്ധരാമയ്യ പറഞ്ഞു. നാല് വിമത എം.എൽ.എമാരും ബി.ജെ.പി തണലിൽ മുംബൈയിലെ ഹോട്ടലിൽ കഴിയുകയാണെന്നാണ് വിവരം.
ഒാപറേഷൻ താമരയിലൂടെ സഖ്യസർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി തന്ത്രത്തെ മറികടക്കാൻകൂടിയാണ് നാലുപേർക്കെതിരെയും നടപടിക്ക് കോൺഗ്രസ് മുതിരുന്നത്. പരാതി ബോധ്യപ്പെട്ടാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർക്ക് നാലു പേരെയും അയോഗ്യരാക്കാം. നടപടിക്ക് മുമ്പ് രാജിവെക്കുകയോ നടപടി കോടതിയിൽ ചോദ്യം ചെയ്യുകയോ ആണ് എം.എൽ.എമാർക്ക് മുന്നിലുള്ള വഴി. ബജറ്റ് സമ്മേളനത്തിൽ ധനകാര്യ ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി 15ഒാളം എം.എൽ.എമാരെ രാജിവെപ്പിക്കാനാണ് ബി.ജെ.പി നീക്കം.
എം.എൽ.എയെ മർദിച്ച കേസിൽ ഒളിവിൽ കഴിയുന്ന ജെ.എൻ. ഗണേശ് എം.എൽ.എയും റോഷൻ ബേഗ്, ബി.സി. പാട്ടീൽ എന്നിവരും വെള്ളിയാഴ്ച നിയമസഭയിലെത്തിയില്ല.
ഗണേശുമായി ബന്ധപ്പെടാനായില്ലെന്നും മറ്റുള്ളവർ കാരണങ്ങൾ അറിയിച്ചതായും സിദ്ധരാമയ്യ പറഞ്ഞു. വെള്ളിയാഴ്ച നിയമസഭ സമ്മേളനം ചേരുന്നതിന് മുമ്പ് വെയർഹൗസ് കോർപറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് വിമത എം.എൽ.എ ഉമേഷ് ജാദവിനെ മാറ്റി പകരം പ്രതാപ്ഗൗഡ പാട്ടീൽ എം.എൽ.എയെ മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നു. അതേസമയം, അഭ്യൂഹങ്ങൾക്കിടെ ജെ.ഡി.എസിെൻറ കെ.ആർ പേട്ട് എം.എൽ.എ നാരായണ ഗൗഡ തെൻറ ആശുപത്രിവാസത്തിെൻറ ഫോേട്ടാ സമൂഹമാധ്യമത്തിലിട്ടു. അസുഖബാധിതനായതിനാലാണ് ബജറ്റ് സമ്മേളനത്തിൽ പെങ്കടുക്കാനാവാത്തതെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.