ന്യൂഡൽഹി: പ്രമുഖ കോൺഗ്രസ് വനിത നേതാവ് സുഷ്മിത ദേവ് പാർട്ടി വിട്ടു. 'പൊതുസേവനത്തിൽ ഇനി പുതിയ അധ്യായം ആരംഭിക്കുന്നു'വെന്ന് അറിയിച്ചാണ് രാജി. രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.
ഡൽഹിയിൽ ഒമ്പതുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊലെചയ്യപ്പെട്ട സംഭവത്തിൽ ഇവരുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചതിന് ട്വിറ്റർ അക്കൗണ്ട് തടയപ്പെട്ടവരിൽ ഒരാളായിരുന്നു. മാതാപിതാക്കളുമായി സംവദിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയായിരുന്നു ഈ ചിത്രങ്ങൾ ആദ്യം പോസ്റ്റ് ചെയ്തത്. പലരും ഇത് പങ്കുവെച്ചു. ഇതിനു പിന്നാലെയായിരുന്നു നടപടി.
'നീണ്ട മൂന്നു പതിറ്റാണ്ട് കോൺഗ്രസിനൊപ്പം പ്രവർത്തിച്ചത് ഞാൻ വിലപ്പെട്ടതായി കണക്കാക്കുന്നു. അവസരം നൽകിയതിന് പാർട്ടിക്കും നേതാക്കൾക്കും അണികൾക്കും നന്ദി'- സുഷ്മിത കത്തിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.