ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ വിജയിക്കുന്ന എം.എൽ.എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താൻ തയ്യാറെടുപ്പുകൾ നടത്തി കോൺഗ്രസ്. ബഹുദൂരം മുന്നിലുള്ള ബി.ജെ.പിയും തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാന ബി.ജെ.പി ഓഫിസിൽ ഗംഭീര വിജയാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ, തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരെ ബി.ജെ.പി വേട്ടയാടുന്നതിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് പാർട്ടിയുടെ ഗുജറാത്ത് ഇൻചാർജ് രഘു ശർമ്മയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ പദ്ധതികൾ തയ്യാറാക്കുകയാണ്. കാര്യമായ നേട്ടം ഉണ്ടാക്കിയില്ലെങ്കിലും ആം ആദ്മി സംസ്ഥാന ഘടകം മേധാവി ഗോപാൽ ഇറ്റാലിയ ജനങ്ങൾക്ക് നന്ദി പറഞ്ഞു.
ബി.ജെ.പി നേതാക്കൾ ജില്ലാ, സിറ്റി യൂനിറ്റ് തലവന്മാരുമായി യോഗം വിളിച്ച് വോട്ടിംഗ് ശതമാനം കുറഞ്ഞ കാര്യം ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. രഘു ശർമ്മ, ജി.പി.സി.സി പ്രസിഡന്റ് ജഗദീഷ് താക്കൂർ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 179 സീറ്റുകൾ വിലയിരുത്തി. ബി.ജെ.പിയുടെ വേട്ടയാടലിൽ നിന്ന് സംരക്ഷിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരെ ഗുജറാത്തിന് പുറത്തേക്ക് മാറ്റാനുള്ള പദ്ധതികൾ പോലും പാർട്ടി നേതാക്കൾ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.