ന്യൂഡൽഹി: അംഗങ്ങളുടെ എണ്ണം കുറഞ്ഞതിനെതുടർന്ന് രാജ്യസഭയിൽ കോൺഗ്രസിന് സുപ്രധാന സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷപദവി നഷ്ടമാകുന്നു. വ്യക്തി, നിയമ, നീതിന്യായ സമിതിയുടെ നിയന്ത്രണമാണ് കോൺഗ്രസിന് ഉടൻ നഷ്ടമാവുക. നിലവിൽ ആനന്ദ് ശർമയാണ് അധ്യക്ഷൻ. അംഗസഖ്യയിൽ മാറ്റം വന്നതോടെ ബി.ജെ.പിയിലെ ഭൂപേന്ദർ യാദവ് പുതിയ അധ്യക്ഷനാവും. രാജ്യസഭയിലെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിൽ മൂന്നെണ്ണത്തിലാണ് കോൺഗ്രസിന് അധ്യക്ഷപദവിയുള്ളത്. ആഭ്യന്തരകാര്യം, ശാസ്ത്ര-സാേങ്കതികം എന്നിവയും വ്യക്തി-പൊതുപരാതി-നിയമം-നീതിന്യായം എന്നിവ സംബന്ധിച്ച സംയുക്തസമിതിയുമാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ളത്. രണ്ട് സമിതികളുടെ അധ്യക്ഷപദവി ബി.ജെ.പിക്കുണ്ട്. അംഗസഖ്യ 57 ആയി കുറഞ്ഞതോടെ കോൺഗ്രസും ബി.െജ.പിയും തുല്യനിലയിലായി. വ്യക്തി-പൊതുപരാതി-നിയമം-നീതിന്യായം എന്നിവക്കുള്ള സംയുക്തസമിതി ഇപ്പോൾ രാഷ്ട്രീയ ഫണ്ടിങ് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിവരുകയാണ്. ഇൗ ഘട്ടത്തിൽ അധ്യക്ഷ പദവി നഷ്ടമാകുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.