കർണാടകയിൽ എം.എൽ.എക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്​

ബംഗളൂരു: മൈസൂരു നരസിംഹരാജ കോൺഗ്രസ്​ എം.എൽ.എ തൻവീർ സേട്ടിനെതിരെ യുവാവി​​െൻറ ആക്രമണം. ഞായറാഴ്​ച രാത്രി 11ഒാടെ ബന ്നിമണ്ഡപ്​ ബാലഭവനിൽ വിവാഹ ചടങ്ങിനിടെയാണ്​ സംഭവം. സദസ്സിൽ മുൻനിരയിൽ അംഗരക്ഷകരോടൊപ്പം ഇരിക്കവേ ആയുധവുമായെത ്തിയ യുവാവ്​ എം.എൽ.എയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന്​ സാരമായി പരിക്കേറ്റ അദ്ദേഹ​ത്തെ ഉടൻ മൈസൂരുവിലെ സ്വകാ ര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലെ രക്തധമനികൾക്ക്​ പരിക്കേറ്റ്​ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന എം.എൽ.എ അപകടനില തരണം ചെയ്​തിട്ടില്ലെന്ന്​ ആശുപത്രി അധികൃതർ തിങ്കളാഴ്​ച പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്​ ഉദയഗിരി ഗൗസിയ നഗർ സ്വദേശി ഫർഹാൻ പാഷ (24) എന്നയാളെ അറസ്​റ്റ്​ ചെയ്​തു. ഒാടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ആളുകൾ പിടികൂടിയാണ്​ പൊലീസിൽ ഏൽപിച്ചത്​. കരകൗശല തൊഴിലാളിയായ ഇയാൾക്ക്​ ചില സംഘടനകളുമായുള്ള ബന്ധം പൊലീസ്​ പരിശോധിച്ചുവരുകയാണ്​​. ജോലി ആവശ്യവുമായി യുവാവ്​ ​മുമ്പ്​ പലതവണ എം.എൽ.എയെ സമീപിച്ചിരുന്നതായും ഇത്​ നടപ്പാവാത്തതിലെ അമർഷമാണ്​ അക്രമത്തിന്​ പ്രേരിപ്പിച്ചതെന്നും പറയ​െപ്പടുന്നു. സംഭവത്തിനു​ പിന്നിൽ രാഷ്​ട്രീയ കാരണങ്ങളാണോ അതോ വ്യക്തിപരമായ കാരണങ്ങളാണോ എന്ന്​ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ വ്യക്തമാവൂ എന്ന്​ മൈസൂരു സിറ്റി പൊലീസ്​ കമീഷണർ കെ.ടി. ബാലകൃഷ്​ണ പറഞ്ഞു.

യുവാവിനെതിരെ വധശ്രമത്തിന്​ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്​ മറ്റു അഞ്ചുപേരെ കൂടി ചോദ്യം ​െചയ്യാൻ കസ്​​റ്റഡിയിലെടുത്തിട്ടുണ്ട്​.


ആശുപത്രിയിൽ ശസ്​ത്രക്രിയക്ക്​ വിധേയനായ എം.എൽ.എയെ മൈസൂരു-കുടക്​ എം.പി പ്രതാപ്​ സിംഹ, യു.ടി. ഖാദർ എം.എൽ.എ തുടങ്ങിയവർ സന്ദർശിച്ചു. എം.എൽ.എക്കെതിരായ അക്രമം വേദനാജനകവും അപലപനീയവുമാണെന്ന്​ പ്രതാപ്​ സിംഹ പറഞ്ഞു. നരസിംഹരാജ മണ്ഡലത്തിൽ അക്രമങ്ങൾ ആവർത്തിക്കുന്നതായും പൊലീസ്​ ഉൗർജിത പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Congress MLA Tanveer Sait attacked with knife in Mysuru -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.