മുംബൈ: രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ ശിവസേനയിലേതടക്കം എം.എൽ.എമാരെ റാഞ്ചാൻ ബി.ജെ.പി ശ്രമി ക്കുന്നതായി കോൺഗ്രസ് നേതാവ് വിജയ് വഡെതവാർ. 50 കോടി രൂപയാണ് ശിവസേന എം.എൽ.എമാർക്ക് ബി.ജെ.പിയുമായി ബന്ധമുള്ളവർ വാഗ് ദാനം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് എം.എൽ.എമാർക്കും നിരന്തരം ഫോൺ കോളുകൾ വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി എം.എൽ.എമാരെ ബി.ജെ.പി റാഞ്ചുമെന്ന ആശങ്ക മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും പ്രകടിപ്പിച്ചു. 44 കോൺഗ്രസ് എം.എൽ.എമാരും മുംബൈയിൽ എത്തിയിട്ടുണ്ട്.
റാഞ്ചൽ ഭീഷണിയെത്തുടർന്ന് ശിവസേന തങ്ങളുടെ 56 എം.എൽ.എമാരെയും പിന്തുണ അറിയിച്ച് ഒമ്പത് സ്വതന്ത്രരെയും നഗരത്തിലെ ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങില്ലെന്ന് കഴിഞ്ഞദിവസം ശിവസേന എം.എൽ.എമാരെ കൊണ്ട് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രതിജ്ഞയെടുപ്പിച്ചിരുന്നു.
എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയാൽ പിന്നീട് വരുന്ന തെരഞ്ഞെടുപ്പുകളിൽ സേന, എൻ.സി.പി, കോൺഗ്രസ് സംയുക്ത സ്ഥാനാർഥിയെ നിർത്തി അവരെ നേരിടുമെന്ന മുന്നറിയിപ്പ് പാർട്ടി നേതൃത്വങ്ങൾ നൽകിയതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.